‘പടം കാണാന് തിയറ്ററില് എത്തി. പടമില്ല! ഇതെന്തൊരാഭാസം’ – പുതിയ ചിത്രമായ ആഭാസം കാണാന് തീയറ്ററില് എത്തിയ മണികണ്ഠന് ആചാരിയുടെ ഫേസ്ബുക്ക് പോസ്റ്റാണിത്. വെള്ളിയാഴ്ച തീയറ്ററുകളില് എത്തിയ ആഭാസം എന്ന സിനിമ കാണാനായാണ് മണികണ്ഠന് ആചാരി തീയറ്ററില് എത്തിയത്. എന്നാല് റിലീസ് കേന്ദ്രങ്ങള് കുറവായതിനാല് അദ്ദേഹത്തിന് സിനിമ കാണാനാവാതെ നിരാശനായി മടങ്ങേണ്ടി വന്നു. സുരാജ് വെഞ്ഞാറമ്മൂട് നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിമ കല്ലിങ്കല്, ശീതള് ശ്യാം, ഇന്ദ്രന്സ്, അലന്സിയര് എന്നിവരും സിനിമയില് അണിനിരക്കുന്നു. നവാഗതനായ ജുബിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Leave a Reply