കൊറോണ വൈറസിനെ തടയാന്‍ ലോകത്ത് ഇതുവരെ പ്രതിരോധ മരുന്നുകളും ചികിത്സാരീതികളും കണ്ടെത്തിയിട്ടില്ല. ഇത് വൈറസ് വ്യാപനം കൂടാനും, മരണസംഖ്യ കൂടാനും ഇടയാക്കി. എന്നാൽ കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാന്‍ കോണ്‍വലെസെന്റ് പ്ലാസ്മ എന്ന ചികിത്സയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുവാദം നല്‍കും.

കോണ്‍വലെസെന്റ് പ്ലാസ്മ എന്ന ചികിത്സ വൈറസ് ബാധിച്ച്‌ ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം ശേഖരിച്ച്,ആ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച്‌ ചികിത്സ നടത്താൻ കഴിയുമെന്ന ന്യൂയോർക്കിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ്റെ തീരുമാനം.

കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഈ ചികിത്സയെന്നും ചില വിദഗ്ധർ വാദിക്കുന്നുണ്ട്. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജെഫ്രി ഹെന്‍ഡേഴ്സണ്‍ പറഞ്ഞു. സാര്‍സ് രോഗം പൊട്ടിപുറപ്പെട്ട സന്ദര്‍ഭത്തില്‍ ചൈന ഈ രീതിയാണ് ഉപയോഗിച്ചിരുന്നത്. അന്ന് അതിന് ഫലം കണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.