
കൊച്ചി: തീവ്രവാദികള്ക്ക് ഒളിത്താവളം ഒരുക്കുന്നത് സി.പി.എം ആണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. ഐസിസ് തീവ്രവാദികള്ക്ക് സി.പി.എമ്മും പോലീസും കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരില് ഐസിസ് തീവ്രവാദപ്രവര്ത്തനം ശക്തമാണെന്നും ഇത് തടയാന് പോലീസ് ശ്രമിക്കുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐയുടെയും സി.പി.എമ്മിന്റെയും സഹകരണത്തോടെയാണ് കേരളത്തില് ഐ.എസ് പ്രവര്ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില് സര്ക്കാര് നിലപാട് മാറ്റണമെന്നും സംസ്ഥാനത്ത് എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരില് കൊലചെയ്യപ്പെട്ട ബി.ജെ.പി പ്രവര്ത്തകനായ ശ്യാമപ്രസാദിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നും കുമ്മനം കൂട്ടിച്ചേര്ത്തു.
Photo Courtesy : Google/images may be subjected to copyright
Leave a Reply