പാലക്കാട്: അട്ടപ്പാടിയില് ആദിവാസി യുവാവായ മധുവിന്റെ മരണകാരണം തലയിലെ ആന്തരിക സ്രാവമാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയെ തുടര്ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും ചവിട്ടേറ്റ് വാരിയെല്ല് പൂര്ണമായും തകര്ന്നിരുന്നുവെന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. അതേസമയം മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില് 11 പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കേസിലെ മുഴുവന് പ്രതികളെയും പിടി കൂടിയെന്നും ഇവര്ക്കെതിരെ കൊലക്കുറ്റം, പട്ടികവര്ഗ്ഗ പീഡനവിരുദ്ധ നിയമം എന്നിവ അടക്കമുള്ള വകുപ്പുകള് ചുമത്തി കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ഒരുസംഘം നാട്ടുകാര് മര്ദ്ദിച്ച് കൊലപ്പെടുത്തിയത്.

Leave a Reply