ന്യൂഡല്ഹി : ഐസിസി ചട്ടങ്ങളനുസരിച്ച് മറ്റു രാജ്യങ്ങള്ക്കു വേണ്ടിയും ശ്രീശാന്തിന് കളിക്കാനാകില്ലെന്ന് ബി.സി.സി.ഐ. ആജീവനാന്ത വിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടര്ന്ന് മറ്റു രാജ്യങ്ങള്ക്കു വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത് സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബി.സി.സി.ഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്നയുടെ പ്രസ്താവന. ഐസിസി നിയമങ്ങളനുസരിച്ച് മാതൃരാജ്യം വിലക്കേര്പെടുത്തിയ ഒരു താരത്തിന് മറ്റു രാജ്യങ്ങള്ക്കായി കളിക്കാനാകില്ല എന്ന് ഖന്ന അഭിപ്രായപ്പെട്ടു.
ഒത്തുകളി വിവാദത്തെ തുടര്ന്ന് അച്ചടക്ക സമിതി ഏര്പ്പെടുത്തിയ ആജീവനാന്ത വിലക്ക് ശ്രീശാന്തിന്റെ ഹര്ജി പരിഗണിച്ച് ഹൈക്കോടതി സിംഗിള് ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ ബി.സി.സി.ഐ നല്കിയ അപ്പീലില് സിംഗിള് ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിനെതിരെ ശ്രീശാന്ത് രൂക്ഷമായ വിമര്ശിക്കുകയും തനിക്കു മാത്രം പ്രത്യേക നീതിയാണോ എന്ന് ചോദ്യമുയര്ത്തുകയും ചെയ്തിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply