മുംബൈ: ഉപതിരഞ്ഞെടുപ്പുകളിലെ ഫലവും ഇപ്പോഴുള്ള അവസ്ഥകളും തുടരുകയാണെങ്കില്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 100 മുതല്‍ 110 സീറ്റുകളിലായി ഒതുങ്ങുമെന്ന് ശിവസേന. ത്രിപുരയില്‍ വിജയിച്ചെങ്കിലും ശക്തി കേന്ദ്രങ്ങളായ ഗൊരഖ്പൂരിലേയും ഫുല്‍പൂരിലേയും തോല്‍വി ബിജെപിയെ അസ്വസ്ഥരാക്കുക തന്നെ ചെയ്യും.

മോദി അധികാരത്തില്‍ എത്തിയതിനു ശേഷമുള്ള ഉപതിരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ കാരണം ഒമ്പത് സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ രാജ്യത്തെ പൊതുബോധത്തിന്റെ പ്രതിഫലനമല്ലെന്നാണ് ബിജെപിയുടെ വാദം.
തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് റഷ്യ, അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഇസ്രയേല്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ അല്ലെന്നും ഇന്ത്യയിലാണെന്ന് ബി.ജെ.പി ഓര്‍ക്കണമെന്നും മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തുന്നു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.