ഫിറോസ് ഷാ കോട്‌ലാ മൈതാനത്തിലെ ഗേറ്റ് നംമ്പര്‍ 2 ഇനി മുതല്‍ വിരേന്ദര്‍ സെവാഗിന്റെ നാമത്തില്‍ അറിയപ്പെടും. ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസിയേഷനാണ് ഗേറ്റിനെ വിരേന്ദര്‍ സെവാഗിന്റെ പേരില്‍ നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഈ ആവശ്യം ക്രിക്കറ്റ് അസോസിയേഷന്റെ മുന്നിലെത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ വൈകുകയായിരുന്നു.
നവംബര്‍ ഒന്നിനു നടക്കുന്ന ഇന്ത്യ ന്യൂസിലാന്‍ഡ് ആദ്യ ടി20 മത്സരത്തിനു മുന്‍പ് ഒക്ടോബര്‍ 31ന് നാമകരണ ചടങ്ങ് നടക്കുമെന്നാണ് അസോസിയേഷന്‍ അറിയിച്ചത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.