അവസരങ്ങള്‍ കഴിവുള്ളവരെ തേടിയെത്തുമെന്നതിന്റെ ഉദാഹരണമാണ് രാകേഷ്. ജോലിക്കിടെയുള്ള വിശ്രമവേളയില്‍ സുഹൃത്തുക്കള്‍ക്കുവേണ്ടി രാകേഷ് ആലപിച്ച ഗാനം സൈബര്‍ ലോകത്ത് തരംഗമായത് വളരെ വേഗത്തിലാണ്. കമല്‍ഹാസന്‍ നായകനായ വിശ്വരൂപത്തിലെ ഉന്നൈ കാണാതു നാന്‍ എന്ന ഗാനമാണ് രാകേഷ് പാടിയത്. സുഹൃത്തായ ഷമീര്‍ ഈ പ്രകടനം വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ രാകേഷിന്റെ ശബ്ദം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ രാകേഷിന്റെ ഗാനം ശങ്കര്‍ മഹാദേവനും ഗോപി സുന്ദറുമടക്കം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. എന്റെ ഗാനം ആലപിക്കാന്‍ ഈ ശബ്ദം വേണം, അസാമാന്യ കഴിവുള്ള ഈ കലാകാരനെ കണ്ടെത്താന്‍ സഹായിക്കുക എന്ന് പറഞ്ഞാണ് ഗോപി സുന്ദര്‍ വീഡിയോ പങ്കുവെച്ചത്.

ഈ ഗായകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ ഷെയര്‍ ചെയ്ത ശങ്കര്‍ മഹാദേവന്‍ രാകേഷുമായി സംസാരിച്ചിരുന്നു. തന്റെ സന്തോഷം പ്രകടിപ്പിച്ച് രാകേഷ് നല്‍കിയ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. അന്ന്യനിലെ കുമാരി എന്ന ഗാനമാണ് രാകേഷ് ശങ്കര്‍ മഹാദേവനുവേണ്ടി ആലപിച്ചത്.

Leave a Reply

Your email address will not be published.