ന്യൂഡല്ഹി : ഇന്ത്യയിലെ സ്ത്രീകള്ക്ക് സുരക്ഷിതമായി ജീവിക്കാനും സഞ്ചരിക്കാനും കഴിയുന്ന സ്ഥലങ്ങളില് ഗോവ ഒന്നാമത്. സ്ത്രീകള്ക്ക് സുരക്ഷ നല്കുന്ന കാര്യത്തില് കേരളത്തിന് പട്ടികയില് രണ്ടാം സ്ഥാനം ലഭിച്ചു.
കേരളത്തിനു പുറമേ മിസോറാം, സിക്കിം, മണിപ്പൂര് എന്നീ സംസ്ഥാനങ്ങള് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പട്ടികയില് ഏറ്റവും ഒടുവിലെത്തിയത് ബീഹാറാണ്. ജാര്ഖണ്ഡും, ഉത്തര്പ്രദേശും, ഡല്ഹിയുമാണ് ബീഹാറിന് മുന്പുള്ളത്. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് പ്ലാന് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്ട്ട് പുറത്തു വിട്ടത്. ജിവിഐ ഇന്ഡക്സിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്ട്ട് തയ്യാറാക്കിയത്.
ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ഇന്ഡക്സ് 0.656. കേരളത്തിന്റെ ജിവിഐ 0.634 ആണ്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്യം, സുരക്ഷ തുടങ്ങിയ ഘടകങ്ങള് മുന്നിര്ത്തിയാണ് ജിവിഐ തയ്യാറാക്കിയത്. സ്ത്രീകളുടെ ആരോഗ്യം കേരളത്തെ മുന്നിലെത്തിച്ചപ്പോള് ഗോവക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത് സ്ത്രീ സുരക്ഷയാണ്.
Photo Courtesy : Google/ images are subject to copyright

Leave a Reply