കൊച്ചി: പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് രണ്ടാം സീസണ്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ആലപ്പുഴ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി ആന്റ് സി.ഇ.ഒ വി.പി നന്ദകുമാര്‍, പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. ഏപ്രില്‍ 12ന് കളമശ്ശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയാണ് കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ് വിജയകിരീടം ചൂടിയത്. 50,000 രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യൂ വാച്ചസുമാണ്. ബ്രീസ് സ്‌പോര്‍ട്‌സാണ് കോ പാര്‍ട്ണര്‍.

കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സിന്റെ താരങ്ങളായ രെജു ജോസഫ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും നിതിന്‍ ഹരിയാണ് മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും നേടി. 20,000 രൂപയും ട്രോഫിയുമാണ് റണ്ണേഴ്സായ മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. മീഡിയ സ്‌ട്രൈക്കേഴ്‌സിനെ തുരത്തി വിജയം നേടിയ ഡാന്‍സ് ഫൈറ്റേഴ്‌സാണ് ലൂസേഴ്‌സ് ഫൈനല്‍ ജേതാക്കള്‍.

കേരളത്തിലെ സിനിമ, സീരിയല്‍, പിന്നണി ഗായക, ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ടീമുകളാണ് ഏപ്രില്‍ 2ന് ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്‌സ്, ഓണ്‍ലൈന്‍, വോള്‍കാനോ ഡാന്‍സ് ഫൈറ്റേഴ്സ്, ടെലിവിഷന്‍ ടൈഗേഴ്‌സ്, ഡയറക്ടേഴ്‌സ് ഇലവണ്‍, പ്രൊഡ്യൂസേഴ്‌സ് ഇലവണ്‍, വെള്ളിത്തിര മിക്സഡ് ഇലവണ്‍, സുവി സ്ട്രൈക്കേഴ്സ്, മാ ഫൈറ്റേഴ്‌സ്, മീഡിയ സ്‌ട്രൈക്കേഴ്‌സ്, ഡയറക്ടേഴ്സ് എ ടീം, കൊച്ചിന്‍ ഡാന്‍സ് മാസ്റ്റേഴ്സ് ക്രിക്കറ്റ് ടീം, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സ്, മെലഡി ഹീറോസ്, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, ഇന്‍ഡിവുഡ് ടി.വി എന്നിവരാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരച്ച ടീമുകള്‍.

 

Leave a Reply

Your email address will not be published.