തിരുവനന്തപുരം : ഇടതുമുന്നണി കേന്ദ്രസര്ക്കാറിന്റെ ജനദ്രോഹ നയങ്ങള്ക്കെതിരെ സംഘടിപ്പിക്കുന്ന ജനജാഗ്രതാ യാത്രക്ക് ഇന്നു തുടക്കം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില് കാസര്കോടു നിന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില് തിരുവനന്തപുരത്തു നിന്നുമാണ് യാത്ര. കാനം രാജേന്ദ്രന് നയിക്കുന്ന യാത്ര വൈകിട്ട് നാലിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി നയിക്കുന്ന യാത്ര വൈകിട്ട് നാലിന് മഞ്ചേശ്വരത്ത് സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി ഡി.രാജയും ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സര്ക്കാറിന്റെ ജനദ്രോഹ നയങ്ങള്ക്കെതിരെ മാത്രമല്ല അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള് സംസ്ഥാന സര്ക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്ക്കെതിരെ ശക്തമായി മറുപടി നല്കുക കൂടിയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് ഇടതുമുന്നണിയുടെ വിശദീകരണം.
Photo Courtesy : Google/ images are subject to copyright

Leave a Reply