‘ മറുവാര്‍ത്തൈ പേസാതെ…..’ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘എന്നൈ നോക്കി പായും തോട്ട’ എന്ന ചിത്രത്തിലാണ് ഈ പാട്ട്.  ചിത്രം പുറത്തിറങ്ങും മുന്‍പേ ആരാധകരുടെ ഹൃദയം കീഴടക്കിയ ഗാനമാണിത്.
പാട്ടു പുറത്തു വന്നിട്ടും ഈ ഗാനത്തിന്റെ സംഗീത സംവിധായകന്‍ ആരാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല.  എന്നാല്‍ ഒടുവില്‍ ആ അജ്ഞാതന്റെ പേര് ഗൗതം മേനോന്‍ തന്നെ പുറത്തു വിട്ടു.  ശശി കുമാറിന്റെ കിടാരി എന്ന ഒറ്റ ചിത്രത്തിനു മാത്രം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള ദാര്‍ബുക ശിവയാണ് ആള്‍.  ഗാനം പുറത്തിറങ്ങിറങ്ങി ഇതുവരെ രണ്ടുകോടിയിലധികം പ്രേക്ഷകരാണ് ഇതു യൂട്യൂബില്‍ കണ്ടത്.

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.