ന്യൂഡല്‍ഹി: പാചകവാതകത്തിന് പ്രതിമാസം ഏര്‍പ്പെടുത്തിയിരുന്ന വിലവര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. പാചകവാതകത്തിന് കഴിഞ്ഞ മെയ് രണ്ടുവരെ രണ്ടുരൂപയാണ് വില കൂട്ടിയിരുന്നത്. പിന്നിട്ട വര്‍ഷങ്ങളിലെ എണ്ണവിലയും വിനിമയ മൂല്യവും കണക്കിലെടുത്തുകൊണ്ടാണ് പാചകവാതക വില വര്‍ധിപ്പിച്ചിരിക്കുന്നത്.

ഈ നവംബര്‍ മുതല്‍ വില നാല് രൂപയാക്കി ഉയര്‍ത്തിയിരുന്നു. 2018 മാര്‍ച്ചില്‍ സബ്സിഡി ഒഴിവാക്കുന്നതിനായി പ്രതിമാസം എല്‍പിജി വില ഉയര്‍ത്താന്‍ പൊതുമേഖല എണ്ണ കമ്പനികളോട് സര്‍ക്കാര്‍ മുന്‍ക്കൂട്ടി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രകാരം 2.66 കോടി പേര്‍ സബ്സിഡി ഉപേക്ഷിച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.