ന്യൂഡല്ഹി: മുന് പ്രധാനമന്ത്രി മന്മോഹന്സിങ്ങിനെതിരായ ആരോപണത്തില് ധനമന്ത്രി അരുണ് ജയ്റ്റ്ലി നല്കിയ വിശദീകരണത്തെ കളിയാക്കി കോണ്ഗ്രസ്സ് അധ്യക്ഷന് രാഹുല്ഗാന്ധി.
ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയില് നരേന്ദ്രമോദി ഉയര്ത്തിയ ആരോപണങ്ങളുടെ വീഡിയോയും ബി.ജെ.പി ലൈസ് എന്ന ഹാഷ് ടാഗില് രാഹുല്ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. നരേന്ദ്രമോദി മന്മോഹന്സിങ്ങിനെതിരെ ഉയര്ത്തിയ ആരോപണം വിഷയമാക്കി കോണ്ഗ്രസ്സ് പാര്ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കിയതോടെ രാജ്യസഭയില് അരുണ് ജയ്റ്റ്ലി വിശദീകരണം നല്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ മന്മോഹന്സിങ്ങിന്റെ രാജ്യത്തോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യാന് മുതിര്ന്നിട്ടില്ലെന്നും ആരേയും അവഹേളിക്കുന്ന വിധത്തില് സംസാരിച്ചിട്ടില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply