തിരുവനന്തപുരം : വികസന കാര്യത്തില് കേരളം എവിടെയെത്തി നില്ക്കുന്നുവെന്ന് ചര്ച്ച ചെയ്യാന് ബി.ജെ.പി തയ്യാറാണെന്ന് കെ.സുരേന്ദ്രന്. സംവാദത്തിനുള്ള സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങള് റെഡി. മൂന്നാം കക്ഷിയായും മധ്യസ്ഥനായും താങ്കള്ക്കിഷ്ടമുള്ളവരെ വക്കാം. -സുരേന്ദ്രന് പറഞ്ഞു.
വികസനത്തിന്റെയും ദാരിദ്ര്യ നിര്മാര്ജനത്തിന്റേയും കാര്യത്തില് തങ്ങളോട് ഏറ്റുമുട്ടാന് ബി.ജെ.പി ദേശീയ അധ്യക്ഷന് അമിത് ഷാ സി.പി.എമ്മിനെ വെല്ലുവിളിച്ചിരുന്നു. അതിനു മറുപടിയായി വികസനത്തിന്റേയും ആശയങ്ങളുടേയും തലത്തിലുള്ള സംവാദമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കില് തയ്യാറാണെന്ന് പിണറായിയും വ്യക്തമാക്കിയിരുന്നു. വെല്ലുവിളിയില് നിന്ന് അമിത് ഷാ ഒളിച്ചോടിയെന്ന പിണറായിയുടെ പരിഹാസത്തിന് മറുപടി നല്കുക കൂടിയാണ് സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

Leave a Reply