ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ജയം സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ക്രെഡിറ്റ് ഭൂവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറക്കുമാണെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇരുവരും പുറത്തെടുത്ത ബോളിംഗ് മികവാണ് ജയത്തിന് കാരണമായത്. ഫീല്‍ഡര്‍മാരുടെ പ്രകടനവും വളരെ മികച്ചയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൂനെയിലെ പിച്ച് വേഗത കുറഞ്ഞതായിരുന്നു.എന്നാല്‍ ഭൂവനേശ്വറും ബുംറയും സാഹചര്യം മനസിലാക്കി ബോള്‍ ചെയ്തു. മുന്‍നിര ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍ സ്വന്തമാക്കുന്നതിനും ഇവര്‍ക്ക് സാധിച്ചു. ഇരുവരുടേയും അവസരോചിതമായ ബോളിംഗ് മികവാണ് ജയത്തിന് ആധാരമായതെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.