മലയാള സിനിമയിലെ എക്കാലത്തേയും മികച്ച അഭിനയ പ്രതിഭകളിലൊരാളാണ് മോഹന്ലാല്. ഇന്ത്യന് സിനിമയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ താരം. ഒന്നിനൊന്ന് വ്യത്യസ്ത ചിത്രങ്ങളുമായി സിനിമയില് നിറഞ്ഞു നില്ക്കുകയാണ് അദ്ദേഹം. ഏത് തരം കഥാപാത്രമായാലും അതില് മോഹന്ലാലിനെ കാണാന് കഴിയുന്നതാണ് ആരാധകര്ക്ക് പ്രിയവും. ബി.ഉണ്ണികൃഷ്ണനും മോഹന്ലാലും ഒരുമിച്ചെത്തിയ വില്ലന് തിയേറ്ററുകളില് പ്രദര്ശനം തുടരുകയാണ്. ചിത്രം പ്രതീക്ഷിച്ചത്ര നിലവാരത്തിലേക്കുയര്ന്നില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങള് ഉയര്ന്നിരുന്നു. എന്നാല് മോഹന്ലാല് എന്ന അഭിനയപ്രതിഭയുടെ മികച്ച ചിത്രങ്ങളിലൊന്നാണ് വില്ലനെന്ന് നിസംശയം പറയാമെന്നും ആരാധകര് പറയുന്നു.
വര്ഷങ്ങള്ക്കു മുന്പ് പുറത്തിറങ്ങിയ ദശരഥത്തിലായിരുന്നു ചിരിച്ചുകൊണ്ട് കരയുന്ന മോഹന്ലാലിനെ കണ്ടത്. മോഹന്ലാലിന്റെ 29-) മത്തെ വയസ്സിലാണ് ആ ചിത്രമിറങ്ങിയത്. ദശരഥം പുറത്തിറങ്ങി വര്ഷങ്ങള്ക്ക് ശേഷവും അതേ ഭാവപകര്ച്ചയാണ് മാത്യൂ മാഞ്ഞൂരാനില് കണ്ടതെന്ന് പ്രേക്ഷകര് പറയുന്നു. ചിരിച്ചുകൊണ്ട് കരയാന് സാധിക്കുന്ന ഏക നടന് മോഹന്ലാല് മാത്രമാണെന്നാണ് ആരാധകരുടെ പക്ഷം. പൊതുവില് വില്ലന് സമ്മിശ്ര പ്രതികരണമാണുള്ളത്.
Photo Courtesy : Google/ images are subject to copyright

Leave a Reply