തിരുവനന്തപുരം : സോളാര് കമ്മീഷന് റിപ്പോര്ട്ടില് കോണ്ഗ്രസ്സിനെ കടന്നാക്രമിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. റിപ്പോര്ട്ട് പുറത്തുവന്നാല് കോണ്ഗ്രസ്സിനുള്ളില് മഹായുദ്ധം നടക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പോര്ട്ടിന്റെ കവറിനു പുറത്ത് അഡള്ട്ട്സ് ഒണ്ലി എന്നെഴുതണമെന്ന് പരിഹസിച്ച കോടിയേരി ഇത് നിയമസഭാ സൈറ്റില് വന്നാല് കുട്ടികള് വായിക്കരുതെന്നും പറഞ്ഞു.
ബിജെപിയുടെ കേരളത്തിലെ യാത്ര കലാപത്തിനായുള്ളതായിരുന്നു. കള്ളപ്രചരണങ്ങളിലൂടെ ഹിന്ദു-മുസ്ലീം ലഹള സൃഷ്ടിക്കാനായിരുന്നു ബിജെപിയുടെ ലക്ഷ്യം. ക്ഷേത്രത്തില് പ്രവേശിക്കുന്ന പട്ടികജാതിക്കാരനെ വെളിയില് ഇറങ്ങുമ്പോള് തല്ലിക്കൊല്ലുന്ന ഹിന്ദുത്വമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനരക്ഷ. മതന്യൂനപക്ഷങ്ങളെ കൊല്ലുക, ദലിതരെ ഇല്ലാതാക്കുക, എന്നതാണ് ആര്എസ്.എസ് രാജ്യത്ത് നടപ്പാക്കാന് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply