ഏഷ്യയിലെയും യൂറേഷ്യയിലെയും ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യ നവംബര് 21ന് നടക്കും. കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില് വൈകുന്നേരം 6.00ന് ആരംഭിക്കുന്ന മത്സരത്തില് ഏഷ്യയിലെയും യൂറേഷ്യയിലെയും വിവിധ രാജ്യങ്ങളില് നിന്നായി 21 സുന്ദരിമാര് പങ്കെടുക്കും.
ഏഷ്യയിലെയും യൂറേഷ്യയിലെയും യുവത്വങ്ങളുടെ സൗന്ദര്യവും കഴിവും ആത്മവിശ്വാസവും അളക്കാനായി പെഗാസസ് നടത്തുന്ന മിസ് ഏഷ്യ 2017ന്റെ മുഖ്യപ്രായോജകര് മണപ്പുറം ഫിനാന്സാണ്. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന്, യുണീക് ടൈംസ് മാഗസിന് എന്നിവരാണ് മിസ് ഏഷ്യ 2017ന്റെ പവേര്ഡ് ബൈ പാര്ട്ണേഴ്സ്. പെഗാസസ് ചെയര്മാന് അജിത് രവിയാണ് ഇവന്റ് ഡയറക്ടര്.

നാഷണല് കോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗണ് എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന് നവംബര് 14ന് കൊച്ചിയിലെ ഹോട്ടല് ബ്യൂ മൗണ്ട് ദ ഫേണില് ആരംഭിച്ചു. ഫാഷന്, സിനിമ, മോഡലിംഗ് രംഗത്ത് ദേശീയ അന്തര്ദേശീയ തലത്തില് കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില് അണിനിരക്കുന്നത്.
മിസ് ഏഷ്യ വിജയികള്ക്കുള്ള സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ നല്കുന്നത് മണപ്പുറം ഫിനാന്സാണ്. ഫസ്റ്റ് റണ്ണറപ്പിനുള്ള ഒന്നര ലക്ഷം രൂപ നല്കുന്നത് യുണീക് ടൈംസ് മാഗസിനും സെക്കന്റ് റണ്ണറപ്പിനുള്ള ഒരു ലക്ഷം രൂപ നല്കുന്നത് വാവ് ഫാക്ടറുമാണ്. പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവര്ണ കിരീടമാണ് വിജയികളെ അണിയിക്കുന്നത്.












Leave a Reply