തിരുവനന്തപുരം: ഫുട്ബോള് താരം സി.കെ വിനീത് ഇനി സര്ക്കാര് ജീവനക്കാരനാകും. ഇന്ത്യന് ഫുട്ബോള് താരമെന്ന നിലയില് വിനീതിന് സ്പോര്ട്സ് ക്വാട്ടയില് ജോലി നല്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പില് അസിസ്റ്റന്റായി സൂപ്പര് ന്യൂമറ്റി തസ്തികയിലാണ് നിയമനം.
കുട്ടിക്കാലം തൊട്ട് ഫുട്ബോള് കളിയെ നെഞ്ചേറ്റിയ വിനീത് കണ്ണൂര് എസ് എന് കോളേജില് അഞ്ചു വര്ഷം തുടര്ച്ചയായി കണ്ണൂര് സര്വകലാശാലയുടെ ജേഴ്സിയണിഞ്ഞിരുന്നു. അതിനുശേഷം അണ്ടര് 21 കേരള ടീമിലും അംഗമായി. ഐഎസ്എല്ലില് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പോരാളി എന്ന നിലയിലാണ് മലയാളികള് വിനീതിനെ അറിഞ്ഞും ഇഷ്ടപ്പെട്ടും തുടങ്ങിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply