തിരുവനന്തപുരം: ലെബനീസ് ചിത്രം ‘ ദി ഇന്‍സട്ടി ‘ന്റെ പ്രദര്‍ശനത്തോടെ ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലചിത്രമേളക്ക് തിരിത്തെളിയും. നിശാഗന്ധിയിലാണ് ഉദ്ഘാടനചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പത്തൊന്‍പത് വിഭാഗങ്ങളിലായി 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പതിനാല് സിനിമകള്‍ മാറ്റുരക്കുന്ന മത്സരവിഭാഗത്തില്‍ മലയാളത്തിന് അഭിമാനമായി സഞ്ജു സുരേന്ദ്രന്റെ ‘ ഏദനും ‘ പ്രം ശങ്കര്‍ സംവിധാനം ചെയ്ത ‘ രണ്ടു പേരും ‘ ആസ്വാദകര്‍ക്ക് മുന്നിലെത്തും.
മലയാളികളുടെ ഇഷ്ടതാരം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാഡങ്ങള്‍ ഒഴിവാക്കിയാണ് ചലചിത്രമേളയുടെ സംഘാടനം. ഇത്തവണ 30 വനിതാ വളണ്ടിയര്‍മാരെയാണ് ചലചിത്ര അക്കാദമി നിയോഗിച്ചിട്ടുള്ളത്. പതിനാലു തിയേറ്ററുകളിലായി ഒരാഴ്ച ചലചിത്രമേള നീണ്ടുനില്‍ക്കും.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.