കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതി അഡ്വ. സി.പി ഉദയഭാനുവിന് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് മൂന്ന് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ജാമ്യം അനുവദിച്ചത്.
വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചാലക്കുടി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. ഒരുലക്ഷം രൂപയും അതേ തുകക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

 

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.