തിരുവനന്തപുരം: വേനല്ക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏര്പ്പെടുത്തേണ്ടി വരില്ലെന്ന് മന്ത്രി എം.എം മണി. വേനല്ക്കാലത്തെ ആവശ്യങ്ങള്ക്ക് വൈദ്യുതി ലഭ്യമാക്കാന് ദീര്ഘകാല കരാറുകളില് ഏര്പ്പെട്ടിട്ടുണ്ടെന്നും ഇത് പ്രയോജനപ്പെടുത്തി ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് വൈദ്യുതി ബോര്ഡിന് നിര്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്ഷത്തേക്കാള് മഴ ഇത്തവണ കിട്ടിയതോടെ ഇടുക്കി അണക്കെട്ടില് സംഭരണശേഷിയുടെ 69 ശതമാനം വെളളമുണ്ട്. എന്നാല് സംസ്ഥാനത്തിന് വേണ്ട വൈദ്യുതിയുടെ 30 ശതമാനമേ ഉത്പാദിപ്പിക്കാനാകൂ എന്നും മറ്റു സംസ്ഥാന സംസ്ഥാനങ്ങളില് നിന്നാണ് എത്തിക്കുന്നതെന്നും മന്ത്രി മന്ത്രി ചൂണ്ടിക്കാട്ടി.
Photo Courtesy : Google/ images are subject to copyright

Leave a Reply