കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് കൈമാറരുതെന്ന് പോലീസ്. കേസില്‍ പ്രതിഭാഗത്തിന്റെ നീക്കം ഇരയായ നടിയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്തുക എന്നതാണ്. അതിലുപരി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് പറഞ്ഞു.
ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെടുത്തതാണെന്നുമാണ് കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത്‌കൊണ്ടുള്ള ദിലീപിന്റെ വാദം.
തനിക്കെതിരേ ഹാജരാക്കിയിട്ടുള്ള സുപ്രധാനമായ രേഖകള്‍ നല്‍കണമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് പോലും മറച്ചു വച്ചിരിക്കുകയാണെന്നും ദിലീപ് പറയുന്നു. കേസില്‍ പോലീസും ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് പോലീസിന് താല്‍പര്യമുള്ള ശബ്ദങ്ങളും വീഡിയോകളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണെന്നുമാണ് ദിലീപിന്റെ പക്ഷം. കോടതിയില്‍ കേസിലെ കുറ്റപത്രത്തെ ചോദ്യം ചെയ്ത് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

 

 

Leave a Reply

Your email address will not be published.