ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന ജഡ്ജിമാരുടെ ആരോപണങ്ങള്‍ക്ക് പരിഹാരമാകുന്നു. സുപ്രീംകോടതിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്നു.
എന്നാല്‍ വിമര്‍ശനമുന്നയിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് ചര്‍ച്ച നടത്തി.
ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്ത് വന്നത്. കോടതിയിലെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ വ്യവസ്ഥിതിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. അതേ തുടര്‍ന്ന് കോടതിയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.