ന്യൂഡല്ഹി: പരസ്പര സമ്മതത്തോടെയാണ് ഹാദിയയും ഷെഫിനും വിവാഹിതരായതെന്ന് സുപ്രീം കോടതി. ഇത് ബലാത്സംഗക്കേസ് അല്ലെന്നും പ്രായപൂര്ത്തിയായ ഒരു യുവതി വിവാഹം വിവാഹം കഴിച്ചത് ശരിയായ ആളെയല്ലെന്ന് കോടതിക്ക് പറയാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹാദിയ നല്കിയ സത്യവാങ്മൂലത്തില് ഉന്നയിച്ച ആരോപണങ്ങള്ക്ക് പിതാവ് അശോകനും എന്.ഐ.എയും മറുപടി നല്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിവാഹശേഷം അന്യായമായി തടങ്കലിലിട്ട് പീഡിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് ഹാദിയ സുപ്രീം കോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചത്. ജസ്റ്റിസുമാരായ എ.എം ഖന്വികര്, ഡി.വൈ ചന്ദ്രചൂഡ് എന്നിവര് അംഗങ്ങളായ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. മാര്ച്ച് 8ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
Photo Courtesy : Google/ images may be subject to copyright

Leave a Reply