സ്പീക്കറുടെ ഡയസില്‍ക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ്റെ ശാസന. റോജി ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണന്‍ എന്നിവർക്കാണ് സ്‌പീക്കറിൻ്റെ ശാസന. 303-ാം ചട്ടപ്രകാരമാണ് നടപടി.

സഭയിൽ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. സഭയുടെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചു അതുകൊണ്ട് തന്നെ നടപടി എടുക്കാതിരിക്കാൻ കഴിയില്ലെന്നും സ്‌പീക്കർ അറിയിച്ചു. എന്നാൽ പ്രതിപക്ഷം നടപടി അംഗീകരിച്ചിട്ടില്ല. ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ഷാഫി പറമ്പിൽ എംഎൽഎയെ മർദ്ദിച്ച പോലീസുക്കാർക്കെതിരെ നടപടിവേണമെന്നായിരുന്നു പ്രതിപക്ഷത്തിൻറെ ആവശ്യം. നിയമസഭാ മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെയുള്ളവരെ പോലീസുകാർ മർദ്ദിച്ചതിൻ്റെ പ്രതിപക്ഷത്തിൻറെ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഇന്നലെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചത്.

മുഖ്യമന്ത്രി ഇതിനുള്ള മറുപടി പറഞ്ഞില്ലെങ്കിൽ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചതിന് പിന്നാലെയാണ് ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.