കൊച്ചി: പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വന്റ് മാത്രമാണ് താനെന്ന് ഓര്‍മ്മ വേണമെന്ന് ഡിജിപി ജേക്കബ് തോമസിനോട് ഹൈക്കോടതി. ജേക്കബ് തോമസിന് മുുകളിലും അധികാര കേന്ദ്രമുണ്ടെന്ന് ഓര്‍ക്കണം. ആരും നിയമത്തിന് അതീതരല്ലെന്നും കോടതി അറിയിച്ചു.

തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹവും വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright

 

 

Leave a Reply

Your email address will not be published.