ന്യൂഡല്ഹി: കാലിത്തീറ്റ കുംഭകോണത്തില് ലാലുപ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കേസില് ഇന്ന് വിധി പറയും. കേസുമായി ബന്ധപ്പെട്ട് നടന്ന മൂന്ന് കേസുകളിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി മുന്പ് കണ്ടെത്തിയിരുന്നു.
ലാലു പ്രസാദിനോടൊപ്പം മുന് മുഖ്യമന്ത്രി ജഗനാഥ് മിശ്രയും മുപ്പത് പേരും കേസില് ഉള്പ്പെട്ടിട്ടുണ്ട്. ആറു കേസുകളാണ് ലാലുവിനെതിരെ സിബിഐ രജിസ്റ്റര് ചെയ്തിട്ടുള്ളത്. ദുംക ട്രഷറിയില് നിന്നും 13.13 കോടി രൂപ പിന്വലിച്ച കേസിലാണ് സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയുന്നത്.
2013 സെപ്തംബര് 30ന് കോടതി വിധി പറഞ്ഞ കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസില് ലാലുവിന് 5 വര്ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.ഡിയോഹര് ജില്ലാ ട്രഷറിയില് നിന്ന് 84.5 ലക്ഷം രൂപ പിന്വലിച്ച കേസിലും ലാലു കുറ്റക്കാരനാണെന്ന് 2017 ഡിസംബര് 23ന് കോടതി കണ്ടെത്തിയിരുന്നു.തുടര്ന്ന് ജനുവരി ആറിന് മൂന്നര വര്ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply