കെവിൻ കേസുമായി ബന്ധപ്പെട്ട ഗാന്ധിനഗർ എസ്.ഐ ആയിരുന്ന ഷിബുവിനെ സര്വീസില് തിരിച്ചെടുത്തതിനെതിരെ പ്രതിഷേധമറിയിച്ച് കെവിന്റെ കുടുംബം.
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കുമെന്ന് കെവിന്റെ പിതാവ് പറഞ്ഞു. കെവിന് കൊല്ലപ്പെടാന് പ്രധാന കാരണം എസ്.ഐയുടെ അനാസ്ഥയാണെന്നും എസ്.ഐയെ സർവീസിൽ തിരിച്ചെടുത്തത് നീതിനിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
കെവിന് വധക്കേസ് അന്വേഷണത്തില് വീഴ്ച വരുത്തിയതിനെ തുടര്ന്നാണ് എസ്.ഐ എം.എസ് ഷിബുവിനെ പിരിച്ചുവിട്ടത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഷിബുവിനെ തിരിച്ചെടുക്കാനുള്ള കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖ്റെയുടെ ഉത്തരവിറങ്ങിയത്.
പിരിച്ചുവിടുന്നതിന് മുന്നോടിയായി ഷിബുവിന് നോട്ടിസ് നല്കിയിരുന്നു. ഈ നോട്ടിസിന് നല്കിയ മറുപടി വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് ഐ.ജി.യുടെ ഉത്തരവെന്നാണ് സൂചന. ഐജിയുടെ നടപടിക്കെതിരെ കെവിന്റെ കുടുംബം പ്രതിഷേധവുമായി രംഗതെത്തി.
Photo Courtesy : Google/ images are subject to copyright

Leave a Reply