കമ്മാരസംഭവം എന്ന പുതിയ സിനിമയില് അഞ്ച് ഗെറ്റപ്പുകളിലായാണ് ദിലീപ് എത്തുന്നത്. സിനിമയില് മൂന്നാമത്തെ ഗെറ്റപ്പിനായി എന്തുചെയ്യും എന്ന ആലോചിച്ചിരുന്ന സമയത്താണ് തന്റെ ജീവിതത്തിലേക്ക് ഒരു സുനാമി വന്നത്. മൂന്ന് മാസത്തെ ആ സുനാമിയില് നിന്നാണ് കമ്മാരസംഭവത്തിലെ നായകന്റെ ഗെറ്റപ്പ് പിറന്നതെന്ന് ദിലീപ് പറയുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില് പങ്കെടുത്ത് സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

മൂന്ന് മാസം സുനാമിയില് പെട്ടതിനാല് ഉണ്ടായ താടിയാണിത്. അതിന് തന്നെ സഹായിച്ച മീഡിയക്ക് നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു. സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി, നിര്മ്മാതാവ് ഗോകുലം ഗോപാലന്, നടന് സിദ്ധാര്ത്ഥ് എന്നിവര് ചിത്രത്തിനായി ശക്തമായി നിലകൊണ്ടതു കൊണ്ടാണ് കമ്മാരസംഭവം സംഭവിച്ചതെന്നും ദിലീപ് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply