പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദു വരുവര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പയ്ക്കുട്ടി. ശംഭു എന്ന ബധിര യുവാവും നന്ദിനി എന്ന പശുവും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം. ശംഭുവായി എത്തുന്നത് പ്രദീപ് നളന്ദയാണ്. മമ്മുട്ടി ചിത്രം പാലേരിമാണിക്യത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് പ്രദീപ് നളന്ദ. പുതുമുഖതാരം സൂര്യജയാണ് നായികയായെത്തുന്നത്.

pi
സധീഷ് വിജയന്‍ വാഴൂര്‍ തിരക്കഥയൊരുക്കുന്ന ചിത്രം സുഭാഷ് രാമനാട്ടുകരയും, ബിജു മാഹിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് സുഭാഷ് രാമനാട്ടുകര തന്നെയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്.

Paikutty-Official-Teaser

മാസ്റ്റര്‍ ചന്ദ്രജ് കൃഷ്ണ, പങ്കന്‍ താമരശ്ശേരി, ഗോപിനാഥ് മാവൂര്‍,ഹരീന്ദ്രനാഥ് ഈയാട്, ബാബു ഒലിപ്രം, ഗിരീഷ് പെരിഞ്ചീരി, ശ്രീജിത്ത് കൈവേലി, സുലോചന നന്മണ്ട, രാധ കാരാട്, ഷൗക്കി, ഷാഫി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങിലെത്തുന്നുണ്ട്.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.