santhosh-pandit

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച താരങ്ങളെ വിമര്‍ശിച്ച സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. രാജ്യം നമുക്ക് നല്‍കുന്ന ആദരവായി ദേശീയ അവാര്‍ഡിനെ കാണണമെന്നും ആരു തരുന്നു എന്നതിലല്ല കാര്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാലും സന്തോത്തോടെ വാങ്ങുമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ….ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്..
(വാല്‍കഷ്ണം – ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു)

Leave a Reply

Your email address will not be published.