ന്യൂഡല്‍ഹി : ദേശീയഗാനം നിര്‍ബന്ധമാക്കി ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കോര്‍പ്പറേഷനില്‍ ജോലിക്കു ഹാജരാകുന്നവര്‍ രാവിലെ ജനഗണമനയും വൈകീട്ട് വന്ദേമാതരവും ആലപിക്കണമെന്ന ഉത്തരവ് കോര്‍പറേഷന്‍ പുറത്തിറക്കി. ഉദ്യോഗസ്ഥരുടെ രാജ്യസാനേഹം വളര്‍ത്തുന്നതിനും മികച്ച ജോലി അന്തരീക്ഷം ഒരുക്കുന്നതിനും ദേശീയ ഗാനാലാപനം സഹായിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ്. ജയ്പൂര്‍ കോര്‍പറേഷന്‍ ആസ്ഥാനത്ത് മേയറുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ എല്ലാവരും ദേശീയഗാനം ആലപിച്ചു.
ദേശീയഗാനം ആലപിക്കാന്‍ കഴിയാത്തവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ജയ്പൂര്‍ മേയര്‍ അശോക് ലഹോതി പറഞ്ഞു. ദേശീയഗാനത്തോടെ ദിവസം തുടങ്ങുന്നതും ജോലി അവസാനിപ്പിക്കുന്നതും പോസിറ്റീവ് ഊര്‍ജം പകരുമെന്നും മേയര്‍ കൂട്ടിചേര്‍ത്തു.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.