പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,400 കോടിരൂപയുടെ തട്ടിപ്പുനടത്തി രാജ്യം വിട്ട നീരവ് മോഡിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐ മുംബൈ കോടതിയിൽ കുറ്റപത്രംസമർപ്പിക്കുന്നു .കുറ്റപത്രം സമർപ്പിക്കാനുള്ള കാലാവധിയായ 90 ദിവസം കഴിയാറായിരിക്കവെയാണ് സിബിഐ കോടതിയിലെത്തിയത്. ഈ കേസിൽ ഇതുവരെ 19 പേരാണ് കസ്റ്റഡിയിലുള്ളത് . നീരവിനോടൊപ്പം അമ്മാവൻ മെഹുൽ ചോക്സിയും ബാങ്ക്ഉദ്യോഗസ്ഥരും പ്രതികളാണ് . വിദേശത്തുനിന്നും വായ്പയെടുക്കുവാൻ സമർപ്പിക്കേണ്ട ജാമ്യപാത്രമായ ലെറ്റർ ഓഫ് അണ്ടർടേക്കിങ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഒന്നും പിഎൻബി പാലിച്ചിട്ടില്ല എന്നുള്ളതാണ് സിബിഐ യുടെ കണ്ടെത്തൽ .ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽനിന്നും കേസിൽ ഉൾപ്പെടുത്താനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സിബിഐ അറിയിച്ചു .പിഎൻബി മുൻ എംഡിയും മുൻ സിഇഒയുമായ ഉഷ അനന്തസുബ്രഹ്മണ്യൻ, എക്സി.ഡയറക്ടര്മാരായ കെ.വി. ബ്രഹ്മാജി റാവു, സഞ്ജിവ് ശരൺ, ഇന്റർനാഷനൽ ഓപറേഷൻസ് ജനറൽ മാനേജർ നേഹൽ അഹദ് എന്നിവരും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്…നീരവും മെഹുലും രാജ്യം വിട്ട സാഹചര്യത്തിൽ ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
Photo Courtesy : Google/ images are subject to copyright


Leave a Reply