കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യം മുഴുവൻ ഇന്ധനവില കുതിച്ചുയരുകയാണ്. ക്രൂഡ് ഓയിൽ വിലവർധനവിനെത്തുടർന്നാണു ഇന്ധനവില ഉയരുന്നതെങ്കിലും വർധിപ്പിച്ച നികുതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കുറച്ചാൽ ഇന്ധനവില പിടിച്ചുനിർത്താൻ സാധിക്കും. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ പകുതിയോളമുള്ള നികുതി വേണ്ടെന്നുവയ്ക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ല എന്നുള്ളതാണ് വസ്തുത .സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവുണ്ടായി സംസ്ഥാനത്ത് ഇതാദ്യമായി പെട്രോൾ വില ലിറ്ററിന് 80 രൂപ രേഖപ്പെടുത്തി. തിരുവനന്തപുരത്താണു പെട്രോൾ വില 80 കടന്നത്. 32 പൈസയുടെ വർധനവോടെ ഒരു ലിറ്ററിന് 80.01 രൂപയാണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില. ഡീസലിനു ലിറ്ററിനു 24 പൈസ വർധിച്ചു 73.06 രൂപയായി.
Photo Courtesy : Google/ images are subject to copyright


Leave a Reply