29425492_1697641443654325_2522813396819116032_n

കേരളത്തിന്റെ സ്വന്തം ആനവണ്ടിക്ക് ആരാധകരേറെയാണ്. പ്രായഭേദമന്യേ ഏവരും ചങ്കില്‍ കൊണ്ടുനടക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നന്മയുടെയും സ്‌നേഹത്തിന്റെയും ധാരാളം കഥകളും പറയാനുണ്ടാവും. അതിലൊന്നാണ് ആതിര ജയന്‍ എന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. രാത്രി 1.30യ്ക്ക് ഒറ്റയ്ക്ക് സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയുടെ സഹോദരന്‍ വരുന്നതുവരെ അവള്‍ക്ക് സംരക്ഷണം നല്‍കി ജീവനക്കാരും യാത്രക്കാരും കാവലിരുന്ന കഥ…

ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാൻ KSRTC യിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാളാണ്.. പക്ഷെ ഇങ്ങനെയൊരു അനുഭവം ആദ്യമായാണ് KSRTC ജീവനക്കാരിൽ നിന്നും ഉണ്ടായത്.. കഴിഞ്ഞ ശനിയാഴ്ച (02/06/2018) രാത്രി എന്റെ ജോലി സ്ഥലമായ എറണാകുളത്തു നിന്നും കൊല്ലത്തേക്ക് വരികയുണ്ടായി.. കൊല്ലത്തു എത്തിയപ്പോൾ ഏകദേശം രാത്രി 1.30 ആയിരുന്നു.. മഴ ഉണ്ടായിരുന്നത് കാരണം എന്റെ സഹോദരൻ വിളിക്കാൻ വരാൻ കുറച്ചു വൈകിപോയി.. എന്നാൽ അന്നത്തെ KSRTC ജീവനക്കാർ എന്നെ അവിടെ ഒറ്റക്ക് വിട്ടു പോകാൻ കൂട്ടാക്കിയില്ല.. എന്റെ സഹോദരൻ എത്തുന്ന ഒരു 5-7 മിനിറ്റ് വരെ അവർ ബസ് നിർത്തിയിട്ടു.. ഞാൻ അവരോടു പൊയ്ക്കോളാൻ പറഞ്ഞെങ്കിലും എന്റെ സഹോദരൻ എത്തിയ ശേഷം എന്നെ അവനോടൊപ്പം സുരക്ഷിതമായി യാത്രയച്ചതിനു ശേഷമാണ് അവർ ട്രിപ്പ്‌ തുടർന്നത്.. ആ ഒരു സാഹചര്യത്തിൽ എനിക്കവരോട് ഒരു നന്ദിവാക്കു പോലും പറയാൻ കഴിഞ്ഞില്ല.. അന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന KSRTC ജീവനക്കാർക്കും അതിൽ യാത്ര ചെയ്തിരുന്ന മറ്റുള്ള യാത്രക്കാരോടും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.. !!

എന്ന് ആതിര ജയൻ ..

Leave a Reply

Your email address will not be published.