യുവനിരയിലെ സൂപ്പര് താരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണന് ഒരുക്കുന്ന സിനിമയില് പുതുമുഖം ശരണ്യയാണ് നായികാവേഷത്തിലെത്തുന്നത്. ജൂണ് 22ന് ചിത്രം തീയറ്ററുകളിലെത്തും. ആഷിഖ് അബു, ദിലീഷ് പോത്തന്, സമീര് താഹിര് എന്നിവരുടെ സംവിധാന സഹായിയായിരുന്നു വിഷ്ണു നാരായണന്. ചെമ്പന് വിനോദ്, ടിറ്റോ വില്സണ്, കിച്ചു ടെല്ലസ്, ലിയോണ, ബര്ജര് പട്ടേല്, നിഷ്തര് അഹമ്മദ്, ജിന്സ്, നിരഞ്ജന് എന്നിവരും ചിത്രത്തില് അണിനിരക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില് എസ്. വിനോദ് കുമാറാണ് സിനിമ നിര്മ്മിക്കുന്നത്.

Leave a Reply