മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11നാണ് സിനിമ തീയറ്ററുകളിലെത്തുന്നത്. വി.എ ശ്രീകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യരാണ് നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. പ്രകാശ് രാജ്, സിദ്ദിഖ്, നരൈന്‍, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ടീസറിലാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published.