
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില് ബീഹാര് മുന്മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന് മൂന്നരവര്ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ലാലു ഉള്പ്പെടെ 16 പേര് കേസില് കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ബീഹാര് മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണ വകുപ്പുമായി ചേര്ന്ന് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ അഴിമതി നടത്തിയെന്നതാണ് കേസ്. ആറു കേസുകളാണ് കാലിത്തീറ്റ കുംഭകോണത്തില് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇതില് നാല് കേസുകള് കൂടി കോടതിയുടെ പരിഗണനയിലാണ്.
Photo Courtesy : google/images may subject to copyright

Leave a Reply