തൃശൂര്: എ.കെ ഗോപാലനെതിരെ നടത്തിയ വിവാദ പരാമര്ശത്തിനു ശേഷം പൊതു പരിപാടിയിലും സ്വയം ന്യായീകരണം നടത്തി വിടി ബല്റാം എംഎല്എ. തന്റെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും ബല്റാം പറഞ്ഞു. ആരാധിച്ചു പോരുന്ന വിഗ്രഹങ്ങള് ഉടഞ്ഞു വീഴുമ്പോള് സിപിഎമ്മിന് പൊള്ളുകയാണ്. അത് അവരുടെ വിധിയായി മാത്രമേ കാണാനാകൂ.
തനിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. തൃത്താല മണ്ഡലത്തിലൂടെ ഇറങ്ങി നടക്കാന് എനിക്ക് പോലീസുക്കാരുടെ ആവശ്യമില്ല. താന് പറഞ്ഞ വാക്കുകളെ തിരുത്താന് പാര്ട്ടിക്ക് ഉത്തരവാദിത്തമുണ്ട്. എംഎല്എ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് തൃത്താലയില് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എകെജിക്കെതിരെ ബല്റാം നടത്തിയ വിവാദ പരാമര്ശം തള്ളിക്കൊണ്ട് കോണ്ഗ്രസ്സ് രംഗത്ത് വന്നിരുന്നു. പരാമര്ശം തെറ്റായി പോയെന്നും അതൊരിക്കലും കോണ്ഗ്രസ്സ് നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന് അറിയിച്ചിരുന്നു.
എകെജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്ഗ്രസ് അംഗീകരിക്കില്ല. ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ ഏ കെ ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply