ആശീര്വാദ് സിനിമാസ് നിര്മിക്കുന്ന ഒടിയൻ എന്ന സിനിമയുടെ ആദ്യഗാനം ഇന്ന് പുറത്തിറങ്ങും . പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്ലാല് ചിത്രമാണ് ഒടിയന്.മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ് , നന്ദു, സിദ്ദിഖ് നരെയ്ന്, കൈലാഷ്, സന്തോഷ് കീഴാറ്റൂര് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു . ശ്രീകുമാര് മേനോന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്ണന് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . ആശീര്വാദ് സിനിമാസ് നിര്മിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം നിര്വഹിക്കുന്നത് പീറ്റര് ഹെയ്ന് ആണ്. എം ജയചന്ദ്രന് ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave a Reply