ലോക വനിതാ ബോക്സിങ് ചാമ്പ്യന്ഷിപ്പില് അഞ്ചുവട്ടം ലോകചാമ്പ്യനായ മേരി കോം സെമിയില് കടന്നു 48 കിലോഗ്രാം വിഭാഗം ക്വാര്ട്ടറില് ചൈനയുടെ വു യുവിനെ തോല്പ്പിച്ചാണ് (5-0) സെമിയില് കടന്നത് . താരം ലോകചാമ്പ്യന്ഷിപ്പില് ഏഴാമത്തെ മെഡല് ഉറപ്പാക്കി. അഞ്ചു സ്വര്ണവും ഒരു വെള്ളിയുമാണ് താരത്തിന്റെ ക്രെഡിറ്റിലുള്ളത്. ഇതോടെ ലോകചാമ്പ്യന്ഷിപ്പില് ഏറ്റവും കൂടുതല് മെഡല് നേടുന്ന താരമായി മേരി കോം മാറി.കൊറിയയുടെ ബാക് ചൊറോങ്ങിനെ തോല്പ്പിച്ചാണ് ഹയാങ് സെമിയിലെത്തിയത്. 2001-ല് വനിതാ ലോക ചാമ്പ്യന്ഷിപ്പ് തുടങ്ങിയപ്പോള് മേരി കോം വെള്ളി നേടിയിരുന്നു. പിന്നീട്
2002 മുതല് 2010 വരെയുള്ള വര്ഷങ്ങള്ക്കിടയില് മുപ്പത്തിയഞ്ചുകാരി അഞ്ചു സ്വര്ണം നേടി.
Photo Courtesy : Google/ images are subject to copyright

Leave a Reply