ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാമ്പ്യൻഷി​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം വാ​രി​യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന്‍റെ കൈയ്യെത്തും ദൂരത്ത് . ഉ​ത്ത​ര​കൊ​റി​യ​യു​ടെ കിം ​ഹ്യാം​ഗ് മി​യെ ത​ക​ര്‍​ത്ത് ഇ​ന്ത്യ​ന്‍ വെ​റ്റ​റ​ന്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. സെ​മി​യി​ല്‍ 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് പോ​യി​ന്‍റു​ക​ള്‍​ക്കാ​യി​രു​ന്നുമേ​രി കോ​മി​ന്‍റെ വി​ജ‍​യം. സ്കോ​ര്‍: 5-0.

ഫൈ​ന​ലി​ല്‍ എ​തി​രാ​ളി​യെ വീ​ഴ്ത്താ​നാ​യാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് മേ​രി കോ​മി​ന്‍റെ പേ​രി​നൊ​പ്പ​മാ​കും. നി​ല​വി​ല്‍ അ​യ​ര്‍​ല​ന്‍​ഡ് താ​രം കാ​റ്റി ടെ​യ്‌​ല​ര്‍​ക്കൊ​പ്പം പ​ങ്കി​ടു​ക​യാ​ണ് മേ​രി കോം. ​അ​ഞ്ച് സ്വ​ര്‍​ണ​മാ​ണ് മേ​രി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. 2002 മു​ത​ല്‍ 2010 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി അ​ഞ്ചു സ്വ​ര്‍​ണം നേ​ടി.

Photo Courtesy : Google/ images are subject to copyright

 

 

Leave a Reply

Your email address will not be published.