കോമഡി സര്ക്കസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഡെയിന് ഡേവിസ്. ഡെയിന്റെ സ്കിറ്റുകളും തമാശകളുമെല്ലാം പ്രേക്ഷകര് നെഞ്ചിലേറ്റിയിരുന്നു. കോമഡി സര്ക്കസിനു ശേഷം നായികാ നായകന് എന്ന പരിപാടിയിലും ഡെയിന് അവതാരകനായി എത്തിയിരുന്നു.ജയസൂര്യ നായകനാവുന്ന പുതിയ ചിത്രം പ്രേതം 2വിലും ഡെയിന് ഒരു പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര് പോസ്റ്റര് അണിയറ പ്രവര്ത്തകര് പുറത്തുവിട്ടിരുന്നു.ഡ്രീംസ് ആന്ഡ് ബിയോണ്ട്സിന്റെ ബാനറില് രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്ന്നാണ് ചിത്രത്തിന്റെ നിര്മ്മാണം. ജിത്തു ദാമോദര് ചായാഗ്രഹണം നിര്വ്വഹിച്ച ചിത്രത്തിന് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് ജയസൂര്യയുടെ ഭാര്യ സരിതയാണ്.
Photo Courtesy : Google/ images are subject to copyright

Leave a Reply