ആവശ്യമുള്ള സാധനങ്ങൾ
മൈദ – രണ്ട് കപ്പ്
നെയ്യ് – ഒരു കപ്പ്
വെള്ളം – ഒരു കപ്പ്
തേങ്ങ ചിരവിയത് – ഒരു കപ്പ്
പഞ്ചസാര – നാല് ടീസ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് -ഒരു ടിൻ
ബേക്കിംഗ്പൗഡർ – രണ്ട് ടീസ്പൂൺ
ബേക്കിംഗ് സോഡ – ഒരു ടീസ്പൂൺ
നാരങ്ങാനീര് – കാൽ ടീസ്പൂൺ
തയാറാക്കുന്നവിധം
മൈദ, ബേക്കിംങ് പൗഡർ , ബേക്കിംഗ് സോഡ ഇവ ഒരുമിച്ച് മൂന്നുപ്രാവശ്യം അരിച്ചെടുക്കുക. കണ്ടൻസ്ഡ് മിൽക്ക്, നെയ്യ്, വെള്ളം, പഞ്ചസാര എന്നിവ ഒരുമിച്ച് അഞ്ചുമിനിറ്റ് അടിക്കുക. മൈദ അരിച്ചത് ഇതിൽ ചേർത്ത് അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങയും നാരങ്ങാനീരും ചേർത്തിളക്കുക. കേക്ക് ഡിഷില് നെയ്യ് പുരട്ടി മൈദ തട്ടി കേക്ക് കൂട്ട് ഒഴിക്കുക. നേരത്തെ ചൂടാക്കിയ ഓവനിൽ മുക്കാൽ മണിക്കൂർ ബേക്ക് ചെയ്യുക. തണുപ്പിച്ച് മുറിച്ച് വിളമ്പാം.
Photo Courtesy : Google/ images are subject to copyright

Leave a Reply