നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്സൈറ്റ് ലാന്ഡര് ചൊവ്വയില് ഇറങ്ങി. മേയ് അഞ്ചിന് കാലിഫോര്ണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയന്സിൻറെ റ അറ്റ്ലസ് 5 റോക്കറ്റിലാണ് ഇന്സൈറ്റ് വിക്ഷേപിച്ചത്. ആറു മാസത്തെ കാത്തിരിപ്പിനുശേഷം ചൊവ്വാഴ്ച ഇന്ത്യന്സമയം പുലര്ച്ചെ 1.30 നാണ് ഇന്സൈറ്റ് വിജയകരമായി ചൊവ്വയില് പ്രവേശിച്ചത്. ചൊവ്വയുടെ അജ്ഞാതമായ ഉള്ളറകളെക്കുറിച്ച് പഠിക്കാനുള്ള നാസയുടെ ആദ്യദൗത്യമാണിത്. ചൊവ്വയിലിറങ്ങിയ പേടകം പ്രതലത്തിൻറെ വ്യക്തതയുള്ള ചിത്രം അയക്കുകയും ചെയ്തു.
ദൗത്യത്തിലെ ഏറ്റവും നിര്ണായകഘട്ടമാണ് ഇന്നലെ നടന്നത്. അന്തരീക്ഷത്തില് പ്രവേശിക്കുന്നതു മുതല് പ്രതലം തൊട്ട് പേടകത്തിൻറെ സൗരോര്ജ്ജ പാനലുകള് നിവരുന്നതുവരെയുള്ള ഏഴ് മിനിറ്റുകള് വളരെ നിര്ണായകമായിരുന്നു. മണിക്കൂറില് 19800 കിലോമീറ്റര് വേഗത്തില് തുടങ്ങി പതിയെ വേഗം കുറച്ച പേടകം പാരച്യൂട്ടിൻറെ സഹായത്താല് ഉപരിതലത്തെ തൊട്ടുനില്ക്കുകയായിരുന്നു.
ഗ്രഹത്തിൻറെ താപനിലയറിയാന് ചൊവ്വയുടെ പ്രതലത്തില് കൂടുതല് ആഴത്തിലുള്ള പഠനം നടത്തുകയാണ് ലക്ഷ്യം. ഭൂമിയില് ഭൂകമ്പങ്ങൾ ഉണ്ടാകുന്നതുപോലെ ചൊവ്വയില് കുലുക്കങ്ങള് ഉണ്ടാകുന്നുണ്ടെങ്കില് അവയെപ്പറ്റി പഠിക്കാനായി ഒരു പ്രകമ്പനമാപിനിയും ഇന്സൈറ്റ് പ്രവര്ത്തനസജ്ജമാക്കും. അഞ്ചുമീറ്റര്വരെ ആഴത്തില് കുഴിക്കാന്ശേഷിയുള്ള ജർമ്മൻ നിർമ്മിത ഡ്രില്ലും ഇന്സൈറ്റ് പ്രവര്ത്തിപ്പിക്കും.

Leave a Reply