ലൈംഗികാതിക്രമ ആരോപണ കേസിന് നഷ്ട പരിഹാരമായി ലഭിച്ച തുകയ്ക്ക് സുസ്മിത സെന് നികുതി അടയ്ക്കേണ്ടതില്ലെന്ന് മുംബൈ ഇന്കം ടാക്സ് അപ്പീല് ട്രൈബ്യൂണല് ബെഞ്ച് ഉത്തരവിട്ടു. ലൈംഗികാതിക്രമം ആരോപിച്ച് സുസ്മിത സെന് കൊക്കകോള ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥനെതിരെ പരാതി നല്കിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. സുസ്മിത നല്കിയ പരാതിയില് 2003- 2004 സാമ്പത്തിക വര്ഷത്തിലാണ് കൊക്കകോള ഇന്ത്യ കമ്പനി 95 ലക്ഷം രൂപ നഷ്ട പരിഹാരമായി നല്കാന് കോടതി വിധിച്ചത്. ഫെബ്രുവരി 2001 മുതല് ജനുവരി 2002 വരെ കൊക്കകോളയുടെ ബ്രാന്ഡായ ‘തംസ് അപ്പി’ന്റെ ബ്രാന്ഡ് അംബാസിഡറായിരുന്നു സുസ്മിത. ഒന്നരലക്ഷം രൂപയുടേതായിരുന്നു കരാര്.
കാലാവധി അവസാനിക്കുന്നതിന് മുംബൈ കമ്പനി സുസ്മിതയുമായുള്ള കരാര് അവസാനിപ്പിക്കുകയായിരുന്നു. കമ്പനി നഷ്ട പരിഹാരത്തുകയും സുസ്മിതയ്ക്ക് നല്കിയിരുന്നു.1.45 കോടി രൂപയ്ക്കാണ് പ്രശ്നം കോടതിക്ക് പുറത്ത് ഒത്തുതീര്പ്പാക്കിയത്. നഷ്ടപരിഹാരത്തുകയായി 95 ലക്ഷം രൂപയാണ് സുസ്മിതയ്ക്ക് ലഭിച്ചത്. ഈ തുകയ്ക്ക് താരം നികുതി അടച്ചിരുന്നില്ല. നികുതി അടയ്ക്കാത്തതിനെ തുടര്ന്ന് താരത്തില് നിന്നും പിഴയായി 35 ലക്ഷം രൂപ ഈടാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആ തുകയാണ് ഇപ്പോള് റദ്ദാക്കിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply