ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പില് ഏറ്റവും കൂടുതല് സ്വര്ണം വാരിയ താരമെന്ന റിക്കാര്ഡ് ഇന്ത്യയുടെ മേരി കോമിന്റെ കൈയ്യെത്തും ദൂരത്ത് . ഉത്തരകൊറിയയുടെ കിം ഹ്യാംഗ് മിയെ തകര്ത്ത് ഇന്ത്യന് വെറ്ററന് ഫൈനലില് കടന്നു. സെമിയില് 48 കിലോഗ്രാം വിഭാഗത്തില് എതിരില്ലാത്ത അഞ്ച് പോയിന്റുകള്ക്കായിരുന്നുമേരി കോമിന്റെ വിജയം. സ്കോര്: 5-0.
ഫൈനലില് എതിരാളിയെ വീഴ്ത്താനായാല് ഏറ്റവും കൂടുതല് സ്വര്ണം നേടുന്ന താരമെന്ന റിക്കാര്ഡ് മേരി കോമിന്റെ പേരിനൊപ്പമാകും. നിലവില് അയര്ലന്ഡ് താരം കാറ്റി ടെയ്ലര്ക്കൊപ്പം പങ്കിടുകയാണ് മേരി കോം. അഞ്ച് സ്വര്ണമാണ് മേരിയുടെ അക്കൗണ്ടിലുള്ളത്. 2002 മുതല് 2010 വരെയുള്ള വര്ഷങ്ങള്ക്കിടയില് മുപ്പത്തിയഞ്ചുകാരി അഞ്ചു സ്വര്ണം നേടി.
Photo Courtesy : Google/ images are subject to copyright

Leave a Reply