നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയില്‍ ഇറങ്ങി. മേയ് അഞ്ചിന്​ കാലിഫോര്‍ണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയന്‍സി​ൻറെ റ അറ്റ്‌ലസ് 5 റോക്കറ്റിലാണ് ഇന്‍സൈറ്റ്​ വിക്ഷേപിച്ചത്​. ആറു മാസത്തെ കാത്തിരിപ്പിനുശേഷം ചൊവ്വാഴ്ച ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30 നാണ്​ ഇന്‍സൈറ്റ്​ വിജയകരമായി ചൊവ്വയില്‍ പ്രവേശിച്ചത്​. ചൊ​വ്വ​യു​ടെ അ​ജ്ഞാ​ത​മാ​യ ഉ​ള്ള​റ​ക​ളെ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​നുള്ള നാ​സ​യു​ടെ ആ​ദ്യ​ദൗ​ത്യ​മാ​ണി​ത്. ചൊവ്വയിലിറങ്ങിയ പേടകം പ്രതലത്തി​ൻറെ വ്യക്തതയുള്ള ചിത്രം അയക്കുകയും ചെയ്​തു.

ദൗത്യത്തിലെ ഏറ്റവും നിര്‍ണായകഘട്ടമാണ് ഇന്നലെ നടന്നത്. അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പ്രതലം തൊട്ട് പേടകത്തി​ൻറെ സൗരോര്‍ജ്ജ പാനലുകള്‍ നിവരുന്നതുവരെയുള്ള ഏഴ് മിനിറ്റുകള്‍ വളരെ നിര്‍ണായകമായിരുന്നു. മണിക്കൂറില്‍ 19800 കിലോമീറ്റര്‍ വേഗത്തില്‍ തുടങ്ങി പതിയെ വേഗം കുറച്ച പേടകം പാരച്യൂട്ടിൻറെ സഹായത്താല്‍ ഉപരിതലത്തെ തൊട്ടുനില്‍ക്കുകയായിരുന്നു.

ഗ്ര​ഹ​ത്തി​​ൻറെ താ​പ​നി​ല​യ​റി​യാ​ന്‍ ചൊ​വ്വ​യു​ടെ പ്ര​ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ലു​ള്ള പ​ഠ​നം ന​ട​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങൾ ഉണ്ടാകുന്നതുപോലെ ചൊവ്വയില്‍ കുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാനായി ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കും. അഞ്ചുമീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാന്‍ശേഷിയുള്ള ജർമ്മൻ നിർമ്മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.

Leave a Reply

Your email address will not be published.